KOYILANDY DIARY.COM

The Perfect News Portal

യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ ശരത് ലാൽ കൃപേഷ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ ശരത് ലാൽ കൃപേഷ് രക്തസാക്ഷിത്വ ദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘടനം ചെയ്തു. ചടങ്ങിൽ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ തൻഹീർ കൊല്ലം അധ്യക്ഷത വഹിച്ചു.
കെ പി സി സി മുൻ നിർവഹ സമതി അംഗം വി ടി സുരേന്ദ്രൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്കട്ടറി എം കെ സായീഷ്, കെ എസ് യു സംസ്ഥാന സമതി അംഗം എ കെ ജാനിബ്, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് രജീഷ് വേങ്ങളത്തുKണ്ടി, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി അജയ് ബോസ്, ഷഫീർ കാഞ്ഞിരോളി ശ്രീജിത്ത്‌ ആർ.ടി, എം.എം ശ്രീധരൻ എന്നിവർ സംസാരിച്ചു. റംഷി കാപ്പാട് ഷംനാസ് എം പി നിഖിൽ കെ.വി. സജിത്ത് കാവുംവട്ടം പ്രിയദർശിനി സജീവൻ, മിഥുൻ, ആശ്വന്ത്  എന്നിവർ നേതൃത്വം നൽകി.
Share news