KOYILANDY DIARY.COM

The Perfect News Portal

ടയർ വർക്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനവും കുടുബ സംഗമവും

കൊയിലാണ്ടി: ടയർ വർക്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനവും കുടുബ സംഗമവും ഫിബ്രവരി 20ന് കൊയിലാണ്ടി കൊല്ലം ഗായത്രി കല്യാണ മണ്ഡപത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാനത്തിൽ ജമീല MLA പരിപാടി ഉദ്ഘാടനംചെയ്യും. സമ്മേളന വേദിയിൽ ടയർ വർക്ക്സ് മേഖലയിൽ വ്യക്തിമുദ പതിപ്പിച്ച മുതിർന്ന പൗരന്മാരെന നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ആദരിക്കും. ടയർ റിപ്പയറിംഗിൽ, പുതിയ സാങ്കേതിക വിദ്യകൾ എന്നിവ വിവിധ ടയർ കമ്പനികൾ  പരിചയപ്പെടുത്തുന്നു.
സമ്മേളനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച്ച ജില്ലയിലെ ടയർ വർക്ക്സ് ഷോപ്പുകൾ അവധിയായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണൻ വടകര, ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ വി.കെ, മേഖല സെക്രട്ടറിമാരായ വിനീത് വടകര, മനോജ് കുമാർ കൊയിലാണ്ടി എന്നിവർ സംബന്ധിച്ചു.