KOYILANDY DIARY.COM

The Perfect News Portal

കോൺഗ്രസ്സ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബുധനാഴ്ച പ്രതിഷേധ ധർണ്ണ

കോഴിക്കോട് : കോൺഗ്രസ്സ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബുധനാഴ്ച പ്രതിഷേധ ധർണ്ണ. സംസ്ഥാന വ്യാപകമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുൻപിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുൻപിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്ന് DCC പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാറും ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥനും അറിയിച്ചു.
വികസന പ്രതിസന്ധി സൃഷ്ടിച്ച കേരള സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ആപ്പീസിന് മുന്നിൽ DCC പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ നിർവ്വഹിക്കും.
പദ്ധതി വർഷം അവസാനിക്കുവാൻ 45 ദിവസം മാത്രം ബാക്കി നിൽക്കുമ്പോഴും പദ്ധതി വിഹിതത്തിൻ്റെ മൂന്നാം ഗഡു നൽകുവാനോ മെയിൻ്റനൻസ് ഗ്രാൻ്റ് അനുവദിക്കാനോ തയ്യാറാവാത്ത കേരള സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ധർണ്ണ സംഘടിപ്പിക്കുന്നത്. 
Share news