ജെ.സി.ഐ നഴ്‌സറി കലോത്സവം ഞായറാഴ്ച നടക്കും

കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ ഇരുപത്തിആറാമത് ജില്ലാതല നഴ്‌സറി കലോത്സവം നവംബർ 27 ഞായറാഴ്ച കൊയിലാണ്ടിയിൽ നടക്കും. രാവിലെ 9 മണിയ്ക്ക് കൊയിലാണ്ടി ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ ഡെപ്യൂട്ടി കലക്ടർ ഷാമിൻ സബാസ്റ്റിയൻ കായികമേള ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 8 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. LKG, UKG വിദ്യാർത്ഥികൾക്ക് ചായം ചേർക്കൽ, കവിത പാരായണം, കഥപറയൽ, സംഘഗാനം, പ്രച്ഛന്നവേഷം, നാടോടി നൃത്തം, ഒപ്പന, സംഘനൃത്തം എന്നീ മത്സരങ്ങൾ നടക്കും. ജില്ലയിലെ അൻപതോളം സ്‌ക്കൂളുകളിൽ നിന്നായി ആയിരത്തി മുന്നൂറോളം വിദ്യാർത്ഥികൾ മേളയ്ക്ക് റജിസ്ടർ ചെയ്തിട്ടുണ്ട്. മത്സരിക്കുന്ന മുഴുവൻ കൊച്ചു കലാകാരൻമാർക്ക് സമ്മാനമായി ട്രോഫിയും, സർട്ടിഫിക്കറ്റും നൽകുമെന്ന് പ്രസിഡണ്ട് പി. പ്രവീൺകുമാർ, പ്രൊജക്ട് ഡയറക്ടർ ദിപിൻ കുമാർ.കെ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൂടുതൽ പോയന്റ് നേടുന്ന സ്‌ക്കൂളിന് സുജിത്ത് മെമ്മോറിയൽ ട്രോഫിയും, രണ്ടാം സ്ഥാനം നേടുന്നവർക്ക് ജേസിററ്റ് ഷീൽഡും, മൂന്നാം സ്ഥാനം നേടുന്ന സ്‌ക്കൂളിന് രാഹുൽ സുജിത്ത് മെമ്മോറിയൽ ഷീൽഡും നൽകുന്നതാണ്. മേളയോടനുബന്ധിച്ച് വാഹന പ്രേമികൾക്കായി 26, 27 തീയ്യതികളിൽ ഓട്ടോ എക്‌സ്‌പോ 2K16 പ്രദർശനവും ഒരുക്കിയിരിക്കുന്നു.

പത്രസമ്മേളനത്തിൽ ജേസീസ് ഭാരവാഹികളായ അനൂപ് കൃഷ്ണൻ, അസീസ് മാസ്റ്റർ, അഡ്വ: അജീഷ്, ഡോ: റഹീസ് കെ. മിൻഹാൻസ് എന്നിവർക്ക് പുറമെ മുൻ പ്രസിഡണ്ട്മാരായ ബാബുരാജ് ചിത്രാലയം, പി.ഇ സുകുമാർ, പ്രവീൺകുമാർ .പി, ദീപേഷ് നായർ, അഡ്വ: ജതീഷ് ബാബു എന്നിവർ പങ്കെടുത്തു.

