KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി ചുരത്തില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം

താമരശ്ശേരി ചുരത്തില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം. ചുരം ഒന്‍പതാം വളവിന് സമീപം രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ചുരം കയറുകയായിരുന്ന 18 ചക്ര ലോറിയും ചുരം ഇറങ്ങുകയായിരുന്ന ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ ടിപ്പര്‍ ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. പൊലീസും ചുരം എന്‍ ആര്‍ ഡി എഫ് വളണ്ടിയര്‍മാരും ചേര്‍ന്ന് വണ്‍വെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തി വിടുന്നു. ക്രെയിന്‍ ഉപയോഗിച്ച് ലോറി നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

Share news