പൂക്കാട് റെസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം നടത്തി

പൂക്കാട് : പൂക്കാട് റെസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു. കേരള സംഗീതനാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നേടിയ ശിവദാസ് ചേമഞ്ചേരി പരിപാടി ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് റഷീദ് അധ്യക്ഷത വഹിച്ചു. ശിവദാസ് ചേമഞ്ചേരിയെ അസോസിയേഷന് വേണ്ടി പഞ്ചായത്ത് അംഗം. സുധ പൊന്നാടയണിയിച്ചു. ഉന്നത വിജയം നേടിയ സഫാന ഷെറിൻ ഷാഫി, അബയാസ്, ആയിഷ ഫെബി, ഹഷ്‌ന തസ്രീൻ എന്നീ വിദ്യാർത്ഥികളെ ശിവദാസ് ചേമഞ്ചേരിയും വാർഡ് മെമ്പറും അനുമോദിച്ചു.

സെക്രട്ടറി സതീദേവി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ. ഷാജി. P. V വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മോഹനൻ. V. V, സതീഷ്. K. K എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: പ്രസിഡണ്ട് : പ്രത്യുഷ്‌കുമാർ സെക്രട്ടറി : സതീദേവി ട്രഷറർ : ഷാജി. P. V എന്നിവരെ തെരഞ്ഞെടുത്തു. സെക്രട്ടറി സതീദേവി സ്വാഗതവും പ്രഭാകരൻ ആറഞ്ചേരി നന്ദിയും പറഞ്ഞു.
