സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൊയിലാണ്ടിക്ക് അഭിമാനമായി ദേവിക വി.യിലൂടെ രണ്ട് എ. ഗ്രേഡുകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൊയിലാണ്ടിക്ക് അഭിമാനമായി രണ്ട് എ. ഗ്രേഡുകൾ കരസ്ഥമാക്കി ദേവിക വി. ചിത്രകലയിൽ വാട്ടർ കളർ പെൻസിൽ ഡ്രോയിംഗ് ഓയിൽ പെയിൻ്റിംഗിലാണ് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പന്തലായിനി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ദേവിക 2 എ. ഗ്രേഡുകൾ കരസ്ഥമാക്കിയത്. സംസ്ഥാന കലോത്സവത്തിൽ പെൻസിൽ ഡ്രോയിങ്ങിനും വാട്ടർ കളറിനും എ ഗ്രേഡ് നേടിയാണ് നാടിന് അഭിമാനമായത്.

രണ്ടാം ക്ലാസ് മുതൽ ചിത്രരചന അഭ്യസിക്കുന്ന ദേവിക വി കൊയിലാണ്ടി കോതമംഗലം സ്വദേശി വലകുന്നത്ത് വീട്ടിൽ ജഗദീഷിൻ്റെയും ബബിതയുടെയും മകളാണ്. കൊയിലാണ്ടി ബോയസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഉണ്ണി നന്ദൻ അനുജനാണ്. Lp ക്ലാസ് മുതൽ കോഴിക്കോട് ജില്ലയിലെ ചിത്രരചന മത്സരങ്ങളിൽ ചിത്ര പ്രതിഭയാണ് ദേവിക. കോഴിക്കോട് രാമകൃഷ്ണ മിഷൻ ഹയർസെക്കണ്ടറി സ്കൂൾ ചിത്രകല അധ്യാപകൻ ചേമഞ്ചേരി ലിജീഷ് വി.കെ.യാണ് ഗുരു,
