ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ്’ അസോസിയേഷൻ’ ഹരീഷ് ജയരാജ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ്’ അസോസിയേഷൻ’ കൊയിലാണ്ടി യൂനിറ്റ് ജനറൽ ബോഡി കോഴിക്കോട്’ ജില്ലാസെക്രട്ടറി ഹരീഷ് ജയരാജ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് സി കെ ലാലു അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ലിങ്കൻ ആശംസ അർപ്പിച്ചു. പുതിയ ഭാരവാഹികളാ യി പ്രകാശൻ നെല്ലിമഠത്തിൽ പ്രസിഡണ്ട്, ബാബു പുത്തൻപുരയിൽ സെക്രട്ടറി, നിധീഷ് കെ കെ ട്രഷറർ, വൈസ് പ്രസിഡണ്ട് രമേശൻ, ജോയിൻറ് സെക്രട്ടറി അഫീഫ്’ എന്നിവരെ തിരഞ്ഞെടുത്തു.
