KOYILANDY DIARY.COM

The Perfect News Portal

തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ആറ് വയസുകാരി മരിച്ചു

കുറ്റിപ്പുറത്ത് തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ആറ് വയസുകാരി മരിച്ചു. അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. കട്ടിലില്‍ നിന്നും ചാടുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

മൂടാല്‍ മര്‍ക്കസ് ആല്‍ബിര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ സ്‌കൂള്‍ വിട്ടുവന്ന ഹയ ഒരു വയസ്സുകാരനായ അനിയന്റെ തൊട്ടിലിന് അരികില്‍ കളിക്കുന്നതിനിടെയാണ് ദാരുണസംഭവം. കബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കഴുത്തല്ലൂര്‍ ജുമാമസ്ജിദ് കബറിസ്താനില്‍. സഹോദരങ്ങള്‍: ഹിബാ സന, മുഹമ്മദ് മുസ്തഫ. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍.

Share news