പാതിരിപ്പറ്റ സീനിയർ സിറ്റിസൺസ് ഫോറം വാർഷിക സമ്മേളനം
കക്കട്ടിൽ: പാതിരിപ്പറ്റ സീനിയർ സീസൺ ഫോറം വാർഷിക സമ്മേളനം വ്യത്യസ്തമായ പരിപാടികളോടെ സംഘടിപ്പിച്ചു. അവശത ഉണ്ടായിട്ടും അവ വകവെക്കാതെ, സ്റ്റെപ്പുകൾ കയറി നൂറിലധികം പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. യൂണിറ്റ് സ്ഥാപക സെക്രട്ടറി ടി. കേളപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പര്യയ്യി കെ. കെ.അധ്യക്ഷത വഹിച്ചു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി.

മനസ്സ് കരുത്തുറ്റതാക്കിയാൽ വാർദ്ധക്യത്തിലെ ഇരുട്ടിനെ പുലരിയിലെ കുളിരാക്കി മാറ്റാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിന് നിരന്തരമായ പ്രവർത്തനമാണ് ആവശ്യമെന്നും സൂചിപ്പിച്ചു. കെ. ബാബു മാസ്റ്റർ കൊയ്യാൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. കെ. കേളപ്പൻ, രവീന്ദ്രൻ മാസ്റ്റർ, കണ്ണൻ എംപി, അന്ത്രു ഹാജി എന്നീ മുതിർന്നവരെ സദസ്സിൽ ആദരിച്ചു. കളരി ആശാനും, അവാർഡ് ജേതാവുമായ ഒതേനൻ ഗുരുക്കളെയും സദസ്സിൽ ആദരിച്ചു. ദാമോദരൻ എടത്തിൽ, ഇ.സി.ബാലൻ, കെ.കെ. രാഘവൻ എന്നിവർ സംസാരിച്ചു.
