കൊയിലാണ്ടി ആശുപത്രിയുടെ പുതിയകെട്ടിടം ഉടൻ തുറന്ന് കൊടുക്കണം

കൊയിലാണ്ടി> പ്രതിദിനം ആയിരത്തിൽപരം രോഗികൾ ചികിത്സ തേടി എത്തുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ 6 നിലകെട്ടിടം ഉടൻ തുറന്ന് കൊടുക്കണമെന്ന് ജോയിന്റ് കൗൺസിൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ അസി.സെക്രട്ടറി ആർ.ശശി ഉദ്ഘാടനം ചെയ്തു. കെ.പി.രമേശൻ അദ്ധ്യക്ഷത വഹിച്ചു.ജോയിന്റ് കൗസിൽ സംസ്ഥാന സെക്ര’റിയേറ്റ് അംഗം കെ.രജിത്ത് കുമാർ സംഘടന റിപ്പോർട്ട’് അവതരിപ്പിച്ചു. എ.കെ.എസ്.ടി.യു. ജില്ലാ സെക്രട്ടറി കെ.കെ.സുധാകരൻ, എ.ഐ.ടി.യു.സി. സംസ്ഥാന കമ്മിറ്റി അംഗം എസ്. സുനിൽ മോഹൻ, കിസാൻസഭ നേതാവ് പി.കെ.വിശ്വനാഥൻ, ടി.എം.കുഞ്ഞിരാമൻ, ജോയിന്റ് കൗസിൽ ജില്ലാ സെക്രട്ടറി ടി.എം.സജീന്ദ്രൻ, എം.സുരേശൻ,പി.ജി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ.ഡി.രഞ്ജിത്ത്(പ്രസി.), എൻ.പി.ചന്ദ്രൻ,എസ്.ഷോളി(വൈസ്.പ്രസി.) കെ.പി.രമേശൻ(സെക്രട്ടറി) എം.ശ്രീജ,എം.കെ.ദാമോദരൻ (ജോയി.സെക്രട്ടറിമാർ) പി.ജി.രാമചന്ദ്രൻ (ട്രഷറർ.)
