KOYILANDY DIARY.COM

The Perfect News Portal

‘ഇന്ത്യ’ യെ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയുമാണ്‌ സിപിഐ എം ലക്ഷ്യം: എം വി ഗോവിന്ദൻ

കണ്ണൂർ: പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്‌മയായ ‘ഇന്ത്യ’ യെ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയുമാണ്‌ സിപിഐ എം ലക്ഷ്യമെന്ന് എം വി ഗോവിന്ദൻ. ബിജെപിയെ താഴെയിറക്കുകയെന്ന ലക്ഷ്യവുമായാണ് മുന്നോട്ട്‌ പോകുന്നത്‌. സഖ്യത്തിലെ 28 പാർട്ടികൾക്കൊപ്പം കരുത്തുറ്റ പ്രസ്ഥാനമായി സിപിഐ എമ്മും ഉണ്ട്. മഹാ സഖ്യത്തിൻറെ ഭാഗമായി കോൺഗ്രസ്സുമായി വേദി പങ്കിടുന്നുണ്ടെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടി നൽകി.

ഏത്‌ തട്ടിപ്പായാലും അഴിമതിയായാലും ഗൗരവമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണം എന്നാണ് സിപിഐ (എം) നിലപാടെന്നും കരുവന്നൂർ ബാങ്ക്‌ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട്‌ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ എം വി ഗോവിന്ദൻ മറുപടി നൽകി.

അതേസമയം, ഇ ഡി അന്വേഷണത്തിൻറെ പേരിൽസിപിഐ എമ്മിനെ വേട്ടയാടാൻ നോക്കേണ്ട. ഇഡിക്ക് പ്രത്യേക അജണ്ടയുണ്ട്. ഇഡി പോകാത്ത ഒരിടവുമില്ല. അവർ ചോദ്യം ചെയ്യാത്തവരായി ആരുണ്ട്‌. രാഹുൽഗാന്ധി മുതൽ കെ സുധാകരനെ വരെ ചോദ്യം ചെയ്‌തില്ലെ. മന്ത്രിസഭ പുനസംഘടനയെപ്പറ്റി സിപിഐ (എം) ഇതുവരെ ആലോചിച്ചിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Advertisements

 

 

Share news