KOYILANDY DIARY.COM

The Perfect News Portal

വന്ദേഭാരത് വന്നപ്പോള്‍ നല്‍കിയ സ്വീകരണം ജനമനസിന്റെ പ്രതിഫലനം; മുഖ്യമന്ത്രി

കണ്ണൂർ: വന്ദേഭാരത് വന്നപ്പോള്‍ നല്‍കിയ സ്വീകരണം ജനമനസിന്റെ പ്രതിഫലനമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതൽ സർവീസുകൾ ഉൾപ്പെടെയുള്ള വികസനം വരാത്തത് കേന്ദ്രസര്‍ക്കാരിന്റെ നയം കാരണമാണ്‌. പുതിയ സർവീസുകൾ അനുവദിക്കില്ല എന്ന് പറയുന്നതിന് കേന്ദ്രത്തിനു പ്രത്യേക മാനസിക സുഖം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരില്‍ പാട്യം ഗോപാലന്‍ പഠനഗവേഷണ കേന്ദ്രവും കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ വികസന സെമിനാര്‍ ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിൽവർലൈൻ സംസ്ഥാന സർക്കാർ  മാത്രം വിചാരിച്ചാൽ നടപ്പാക്കാൻ കഴിയില്ല. കേന്ദ്രം ഇപ്പോൾ അനുകൂലമായി പ്രതികരിക്കുന്നില്ല.

ഒരു കാലത്ത് പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടിവരും. ചില മാധ്യമങ്ങള്‍ എല്ലാ നേരും നെറിയും ഉപേക്ഷിക്കുന്നു, ഏത് കാര്യത്തെയും എതിർക്കുന്നു. ജനങ്ങൾക്ക് എൽഡിഎഫിൽ വിശ്വാസമുണ്ട്. ഈ ജനമനസ്സിനെ അട്ടിമറിക്കാൻ ശ്രമം നടക്കുകയാണ്. അതിന് നിരന്തരം കള്ളം പ്രചരിപ്പിക്കുന്നുവെന്നും ഒരു നാണവുമില്ലാതെ ആ പണി ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

 

Share news