മധു മാസ്റ്റർ പുരസ്കാരം സമ്മാനിച്ചു

കോഴിക്കോട്: നാടക – സാംസ്കാരിക പ്രവർത്തകൻ മധു മാസ്റ്ററുടെ സ്മരണാർഥം കൾച്ചറൽ ഫോറം കേരള ഏർപ്പെടുത്തിയ നാടക പുരസ്കാരത്തിന് കെ വി. ദേവ് (വാസുദേവന്) അർഹനായി. കവി പി എൻ. ഗോപീകൃഷ്ണൻ ആണ് സമ്മാനം നൽകിയത്. പ്രൊഫ. എൻ സി. ഹരിദാസൻ അധ്യക്ഷത വഹിച്ചു.

പ്രേംചന്ദ്, സുലോചന രാമകൃഷ്ണൻ, ദീദി, ആസാദ്, കബനി, സുനിൽ അശോകപുരം, ഡോ. കെ എൻ അജോയ്കുമാർ, വി അബ്ദുൾ മജീദ്, പി എൻ പ്രൊവിന്റ്, വി എ ബാലകൃഷ്ണൻ, മണികണ്ഠൻ മൂക്കുതല എന്നിവർ സംസാരിച്ചു. ശശി പൂക്കാടിന്റെ ബാംസുരി സംഗീതം, ബുഹോ പാടുന്നു പെർക്കോഷൻ. മൊഹബ്ബത്ത് എന്നിവയും അരങ്ങേറി. തുപ്പേട്ടന്റെ ‘മാർത്താണ്ഡന്റെ സ്വപ്നങ്ങൾ’, എ. ശാന്തകുമാറിന്റെ ‘ദാഹം’ എന്നീ നാടകങ്ങളും അരങ്ങേറി. വേണുഗോപാലൻ കുനിയിൽ സ്വാഗതം പറഞ്ഞു.
