ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ജോയിൻ്റ് കൗൺസിൽ നേതാവുമായിരുന്ന യു. ബാലകൃഷ്ണൻ ഉമ്മിണിയത്ത് ”രാഗം” (83)

മേപ്പയ്യൂർ: സി.പി.ഐ യുടെ ആദ്യകാല പ്രവർത്തകനും ജോയിൻ്റ് കൗൺസിൽ നേതാവുമായിരുന്ന ഉമ്മിണിയത്ത് യു. ബാലകൃഷ്ണൻ ”രാഗം” (83) അന്തരിച്ചു. റിട്ട ലൈവ് സ്റ്റോക് ഇൻസ്‌പെക്ടർ ആയിരുന്നു. സി.പി.ഐ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി അംഗം, ജോയിൻ്റ് കൗൺസിൽ താലൂക്ക് സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിൽ ജില്ലാ ട്രഷറർ എന്നിങ്ങനെ സജീവ പ്രവർത്തന പാരമ്പര്യത്തിനുടമയായിരുന്നു.

ഭാര്യ: പരേതയായ സരസമ്മ (റിട്ട ഹെൽത്ത് സൂപ്പർവൈസർ), മക്കൾ : ബീന ബാലകൃഷ്ണൻ, സീന ബാലകൃഷ്ണൻ. മരുമക്കൾ: വിശ്വനാഥൻ (റിട്ട :എക്സ്സൈസ് ഇൻസ്‌പെക്ടർ), അജിത് കുമാർ (ചേവരമ്പലം), സഹോദരങ്ങൾ: പാർവതിയമ്മ, ദേവകിഅമ്മ (റിട്ട ഹെഡ് മിസ്ട്രസ്), പദ്മാവതിഅമ്മ (കാരയാട്), ഭാസ്കരൻ (റിട്ട എ എസ് ഐ ), പരേതരായ യു വേലായുധൻ (റിട്ട ഹെഡ് മാസ്റ്റർ, എലങ്കമൽ എം എൽ പി സ്കൂൾ), കമലാക്ഷിഅമ്മ (കായക്കൊടി).

ഇ.കെ. വിജയൻ എം.എൽ.എ, സി.പി.ഐ സംസ്ഥാന എക്സി. കമ്മിറ്റി അംഗം ടി.വി. ബാലൻ, ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ, ജില്ലാ എക്സി. കമ്മിറ്റി അംഗം ആർ ശശി, മണ്ഡലം സെക്രട്ടറിമാരായ യൂസഫ് കോറോത്ത്, സി. ബിജു, ജോയിന്റ് കൗൺസിൽ മുൻ ജില്ലാ സെക്രട്ടറി കെ. കെ.വേണുഗോപാൽ എന്നിവർ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.

