KOYILANDY DIARY.COM

The Perfect News Portal

കെഎസ്ആര്‍ടിസി ബസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ (25) മംഗലപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച അനന്തു പെണ്‍കുട്ടിയുടെ തലയില്‍ തുപ്പുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പെണ്‍കുട്ടി ബഹളം വച്ചു.

ബസില്‍ നിന്നു ഇറങ്ങിയോടിയ അനന്തു മതിലും ചാടിക്കടന്ന് തുണ്ടില്‍ ക്ഷേത്രത്തിനു സമീപത്തെ മുണ്ടുകോണം വയല്‍ ഏലായിലേക്ക് ചാടി. മുട്ടോളം ചേറില്‍ പുതഞ്ഞതോടെ ഓട്ടത്തിന്റെ വേഗം കുറഞ്ഞു. ഇനിയും ഓടിയാല്‍ എറിഞ്ഞു വീഴ്ത്തുമെന്നു  പിന്നാലെയെത്തിയവര്‍ മുന്നറിയിപ്പു നല്‍കിയതോടെ യുവാവ് കീഴടങ്ങുകയായിരുന്നു.

ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് അനന്തുവിനെ പിടികൂടിയത്. ഇന്നലെ രാവിലെ എട്ടോടെ പള്ളിപ്പുറത്തെ മംഗപുരത്തെ ബസ് സ്റ്റോപ്പില്‍ പെണ്‍കുട്ടി ഇറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു ഉപദ്രവം.

Advertisements
Share news