മികച്ച സംവിധായകനുള്ള പുരസ്ക്കാരത്തിന് പ്രശാന്ത് ചില്ല അർഹനായി

കോഴിക്കോട്: മികച്ച സംവിധായകനുള്ള പുരസ്ക്കാരത്തിന് പ്രശാന്ത് ചില്ല അർഹനായി. മലബാർ സൗഹൃദ വേദി കോഴിക്കോട് സംഘടിപ്പിച്ച ഇന്റർനാഷണൽ ഫെസ്റ്റിവലിലാണ് മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് പ്രശാന്ത് ചില്ല അർഹനായത്.

ആകാശ് പ്രകാശ് മ്യൂസിക് & എന്റർടൈൻമെന്റിൻറെ ബാനറിൽ പ്രകാശ് നിർമ്മിച്ച വൈരി എന്ന ഷോർട് ഫിലിമിന്റെ സംവിധാനത്തിനാണ് പുരസ്ക്കാരം. മൊമെന്റോക്കൊപ്പം ക്യാഷ് പ്രൈസ് കൂടി ഉൾപ്പെടുത്തിയതാണ് അവാർഡ്. ഡിസംബറിൽ കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാര വിതരണം നടക്കും.

