വിദ്യാർത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: സിപിഐ(എം) ഗേൾസ് ഹൈസ്കൂൾ ബ്രാഞ്ചിന്റ ആഭിമുഖ്യത്തിൽ ബ്രാഞ്ച് പരിധിയിലെ എൽഎസ്എസ് മുതൽ പി ജി വരെ വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. പാർട്ടി ഏരിയാ സെക്രട്ടറി ടി. കെ. ചന്ദ്രൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയുമുണ്ടായി. ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി പി. കെ. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി. പ്രജിഷ, ലക്ഷ്മി ആർഷ, റീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സുനിൽ പറമ്പത്ത് സ്വാഗതവും പഞ്ചജ കുമാരി നന്ദിയും രേഖപ്പെടുത്തി.
