KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഹാർബറിൽ വള്ളങ്ങൾക്ക് റിപ്പയറിംഗ് യാർഡ് അനുവദിക്കുക

കൊയിലാണ്ടി: പരമ്പരാഗത വള്ളങ്ങളുടെ അറ്റകുറ്റപണിക്കൾക്കായി കൊയിലാണ്ടി ഹാർബറിൽ റിപ്പയിറിംഗ് യാർഡ് അടിയന്തിരമായി നിർമ്മിക്കണമെന്ന് മത്സ്യതൊഴിലാളിയൂണിയൻ (സി.ഐ. ടി. യു.) കൊയിലാണ്ടി ഏരിയാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൊയിലാണ്ടി ഹാർബർ കേന്ദ്രീകരിച്ച്  നൂറുകണക്കിന് ഫൈബർ വള്ളങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കടൽ ശാന്തമാകുന്ന സമയത്ത് സാധാരണ റിപ്പയറിനായി പുതിയാപ്പ, വെള്ളയിൽ, ബേപ്പൂർ എന്നീ ഹാർബറുകളിലെ യാർഡുകളെയാണ് ഇവർ ആശ്രയിക്കേണ്ടിവരുന്നത്.
കടൽ പ്രക്ഷുബ്ധമാകുന്ന സമയങ്ങളിൽ അവിടങ്ങളിൽ പോകാൻ കഴിയാത്തത് വലിയ തൊഴിൽ നഷ്ടം മത്സ്യതൊഴിലാളികൾക്ക് ഉണ്ടാകുന്നു. ഏഷ്യയിലെ വലിയ ഹാർബറുകളിലൊന്നായ കൊയിലാണ്ടിയിൽ വള്ളങ്ങൾക്കും വലയ്ക്കും അറ്റകുറ്റപണിക്കായി യാർഡ് അടിയന്തിരമായി നിർമ്മിക്കണമെന്ന് ഹാർബർ ഡിപ്പാർട്ട്മെന്റിനും ഗവൺമെന്റിനോടും കൊയിലാണ്ടിയിൽ ചേർന്ന മത്സ്യതൊഴിലാളിയൂണിയൻ (സി.ഐ. ടി. യു.) ഏരിയാ കമ്മിറ്റി ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ശക്തമായ കാലവർഷത്തിൽ കൊല്ലം അരയൻകാവ് മുതൽ തൂവ്വപ്പാറ വരെയുള്ള തീരദേശ പാതകൾ തകർന്നതിനാൽ മത്സ്യതൊഴിലാളികൾ ഹാർബറിൽ എത്തിച്ചേരാൻ പ്രയാസപ്പെടുകയാണ്. തകർന്ന റോഡുകൾ അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്ന് യോഗം അധികൃതരോട്  അഭ്യർത്ഥിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡണ്ടും മുൻ എം.എൽഎയുമായ കെ. ദാസൻ റിപ്പോർട്ടിംഗ് നടത്തി. ഏരിയാ പ്രസിഡണ്ട് ടി.വി. ദാമോധരൻ അധ്യക്ഷ്യത വഹിച്ചു. ഏരിയാസെക്രട്ടറി സി.എം. സുനിലേശൻ, എ.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Share news