കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ തോറ്റം വഴിവാട് നടക്കുന്നു

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ തോറ്റം വഴിവാട് നടക്കുന്നു. കർക്കിടകം 1 മുതൽ ചിങ്ങം 9 വരെ (2023 ജൂലായ് 17 മുതൽ ആഗസ്റ്റ് 25 വരെ) യാണ് വിശേഷാൽ വഴിവാടായ തോറ്റം നടത്തപ്പെടുന്നതാണ്. തോറ്റം വഴിവാട് തുകയായ 1001 രൂപ അടച്ച് മുൻകൂർ ബുക്ക് ചെയ്യുവാനുള്ള സൗകര്യം ആരംഭിച്ചിരിക്കുന്നു. ദേവസ്വംബോർഡ് അധികൃതർ അറിയിച്ചിരിക്കുന്നു. വൈകുന്നേരങ്ങളിലാണ് തോറ്റം നടക്കുന്നത്.
