KOYILANDY DIARY.COM

The Perfect News Portal

മലയാളി താരം മിന്നു മണി ഇന്ത്യൻ ടീമിൽ

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ മലയാളി താരം മിന്നു മണി ഇടം നേടി. ബംഗ്ലദേശ് പര്യടനത്തിനുള്ള  18 അംഗ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ട്വന്റി20 ടീമിലാണ് വയനാട്ടുകാരിക്ക് സ്ഥാനം ലഭിച്ചത്. ഐപിഎല്ലിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ താരം എന്ന റെക്കോഡും മിന്നു സ്വന്തമാക്കിയിരുന്നു. വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ്.

മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യ ബംഗ്ലദേശിനെതിരെ കളിക്കുന്നത്. മിർപൂരിലാണ് മത്സരങ്ങൾ. ഇതിനൊപ്പം ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹർമൻപ്രീത് കൗറാണ് ഇരുടീമുകളുടേയും ക്യാപ്റ്റൻ. ഈ മാസം ഒമ്പതിന് മിർപുരിൽ ആദ്യ ട്വന്റി-20 മത്സരം നടക്കും.

Share news