KOYILANDY DIARY.COM

The Perfect News Portal

ലൈഫ്‌ ഭവന പദ്ധതിയിൽ ട്രാൻസ്‌ജൻഡർക്കും വീട്‌

തിരുവനന്തപുരം: ലൈഫ്‌ ഭവന പദ്ധതിയിൽ ട്രാൻസ്‌ജൻഡർ വ്യക്തികൾക്കും വീട്‌ നൽകും.  മാനദണ്ഡപ്രകാരം അർഹതയുള്ളവരെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്തും. മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റിയിലാണ്‌ തീരുമാനം. തുടർനടപടി ലൈഫ്‌ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസർ സ്വീകരിക്കും.

 

Share news