KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് പനി പടരുന്നു; വീടുകളിലും സ്ഥാപനങ്ങളിലും മുന്‍കരുതല്‍ വേണം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് പനി പടരുന്നു; വീടുകളിലും സ്ഥാപനങ്ങളിലും മുന്‍കരുതല്‍ വേണം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവിധയിടങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡെങ്കിപ്പനി കൂടുതല്‍ വ്യാപിച്ച സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്തും. കൊതുകുകള്‍ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.

മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഫീല്‍ഡ്തല ജാഗ്രത ശക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Share news