KOYILANDY DIARY.COM

The Perfect News Portal

തൃപുര ഐക്യദാർഡ്യ ഫണ്ട് ശേഖരിച്ചു.

കൊയിലാണ്ടിയിൽ തൃപുര ഐക്യദാർഡ്യ ഫണ്ട് ശേഖരിച്ചു. കേന്ദ്രസർക്കാറിന്റെ പിന്തുണയോടെ ആർഎസ്എസ് ബിജെപി ത്രിപുരയിൽ നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കുക. ത്രിപുരയിൽ ജനാധിപത്യം പുന:സ്ഥാപിക്കുക. കൊയിലാണ്ടിയിൽ നടന്ന പരിപാടി കർഷക സംഘം കേന്ദ്ര കമ്മിറ്റി അംഗം പി. വിശ്വൻ ഉദ്ഘാടനം ചെയ്തു.
അക്രമത്തിനിരയായ വരെ സഹായിക്കുന്നതിനായി കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ത്രിപുര ഐക്യദാർഢ്യം ഫണ്ട് ശേഖരണം നടന്നു. ഏരിയാ സെക്രട്ടറി പി.കെ. ബാബു, പ്രസിഡണ്ട് അഡ്വ. കെ. സത്യൻ, ഏരിയാ കമ്മറ്റി അംഗങ്ങളായ പി. കെ. ഭരതൻ, എ.സുധാകരൻ, പി. ചന്ദ്രശേഖരൻ, സി രാമകൃഷ്ണൻ, ഒ. ടി. വിജയൻ എന്നിവർ നേതൃത്വം നൽകി.
Share news