KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരില്‍ മൂന്നാം ക്ലാസുകാരിയെ തെരുവുനായ കൂട്ടം ആക്രമിച്ചു

കണ്ണൂരില്‍ മൂന്നാം ക്ലാസുകാരിയെ തെരുവുനായ കൂട്ടം ആക്രമിച്ചു. തലയിലും കാലിലും ആഴത്തില്‍ മുറിവ്. കുട്ടി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തെരുവുനായ ശല്യം പ്രതിരോധിക്കാന്‍ നടപടിയില്ലെന്ന് ആക്രമണത്തില്‍ പരുക്കേറ്റ ജാന്‍വിയുടെ പിതാവ് ബാബു പറഞ്ഞു.

കഴിഞ്ഞ ദിവസം ആറുമണിയോടുകൂടിയാണ് എടക്കാട് സ്വദേശിനിയായ മൂന്നാം ക്ലാസുകാരി ജാന്‍വി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ തെരുവുനായകള്‍ ആക്രമിച്ചത്. കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ജാന്‍വി ചികിത്സയില്‍ തുടരുകയാണ്.

മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ പതിനൊന്നുകാരന്‍ അതിദാരുണമായി തെരുവുനായ അക്രമത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജാന്‍വിയുടെ സംഭവവും. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുകയല്ലാതെ മറ്റു വഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി.സവിത അഭിപ്രായപ്പെട്ടു.

Advertisements
Share news