കൊയിലാണ്ടിയിൽ മൺസൂൺ മെഗാ മേളക്ക് തുടക്കം

കൊയിലാണ്ടിയിൽ മൺസൂൺ മെഗാ മേളക്ക് തുടക്കം. നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ നിർവഹിച്ചു.

മേളയിൽ രാജസ്ഥാൻ ഖാദി ഷർട്ട്, നൈറ്റ് ഡ്രസ്സ്, ലഗ്ഗിൻസ്, ജഗ്ഗിൻസ്, ഷാൾ, കിച്ചൺ ടൂൾസ്, ആയൂർവേദ പച്ചമരുന്നുകൾ, വിവിധ തരം അച്ചാറുകൾ, കൊല്ലം കശുവണ്ടി പരിപ്പ്, ഗ്യാസ് അപകടങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള ഉപകരണം, നെല്ലിക്ക കാന്താരി, ഫാൻസി, ടോയ്സ്, ഫർണ്ണിച്ചറുകൾ, കാർപ്പറ്റുകൾ, ഉറുമ്പിനെ/ചിതലിനെ അകറ്റുന്ന സ്പ്രേ, ലേഡീസ് ബാഗ്, പാലക്കാടൻ കരിപ്പെട്ടി, നാവിൽ കൊതിയൂറും പഴയകാല മിഠായി, ഹോട്ട് Bag, LED ബൾബ്, നീലഗിരി ചായപ്പൊടി, തേൻ, ബൾബുകൾ, കുട, റെയിൻകോട്ട്, ചന്ന പട്ടണ ടോയ്സ് എന്നിവ ലഭ്യമാണ്.

എല്ലാ ദിവസവും രാവിലെ 10.30 മുതൽ രാത്രി 8 മണി വരെയാണ് മേള ഉണ്ടായിരിക്കുക . നറുക്കെടുപ്പിലൂടെ സ്വർണ്ണ നാണയം തുടങ്ങി നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

