KOYILANDY DIARY.COM

The Perfect News Portal

പൊതു സ്ഥലത്ത് വഗാഡ് കമ്പനിയുടെ ലേബർ ക്യാമ്പിൽ നിന്നും കക്കൂസ് മാലിന്യം തള്ളാൻ ശ്രമം, നാട്ടുകാർ കൈയോടെ പിടികൂടി

പൊതു സ്ഥലത്ത് വഗാഡ് കമ്പനിയുടെ ലേബർ ക്യാമ്പിൽ നിന്നും കക്കൂസ് മാലിന്യം തള്ളാൻ ശ്രമം, നാട്ടുകാർ കൈയോടെ പിടികൂടി. കൊയിലാണ്ടി: നാഷണൽ ഹൈവേ ബൈപ്പാസ് നിർമ്മാണം നടക്കുന്ന ഗോപാലപുരം ചാലി പ്രദേശത്താണ് കക്കൂസ് മാലിന്യം തള്ളാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. തുടർന്ന് നാട്ടുകാർ കൈയോടെ പിടികൂടുകയും വണ്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനർ ഓടി രക്ഷപ്പെടുകയായിരുന്നു.

കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷൻ എസ് ഐ സ്ഥലത്തെത്തി വണ്ടി കസ്റ്റഡിയിലെടുത്തു. പല തവണ കക്കൂസ് മാലിന്യം ഇതുപോലുള്ള സ്ഥലങ്ങളിൽ തള്ളിയതായി നാട്ടുകാർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി വണ്ടി കസ്റ്റഡിയിലെടുക്കുകയും ഇനി ആവർത്തിക്കില്ല എന്ന ഉറപ്പിന്മേൽ ഫൈൻ അടച്ച് വണ്ടി വിട്ടയക്കുകയുമായിരുന്നു.
Share news