KOYILANDY DIARY.COM

The Perfect News Portal

പുതിയ ഇനം വെളളരി വികസിപ്പിച്ചെടുത്ത് കർഷകൻ

പുതിയ ഇനം വെളളരി വികസിപ്പിച്ചെടുത്ത് കർഷകൻ. തണ്ണിമത്തന്റെയും കണിവെള്ളരിയുടെയും വിത്ത് സംയോജിപ്പിച്ചാണ് പുതിയ ഇനം മധുരവെള്ളരി ഇദ്ദേഹം വികസിപ്പിച്ചെടുത്തത്. കഞ്ഞിക്കുഴി പയറിന് പിന്നാലെ ശുഭല വെള്ളരിയുമായി ശുഭകേശൻ. കൃഷിയിടം പരീക്ഷണശാലയാക്കി മാറ്റിയ ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശിയായ കർഷകൻ ശുഭ കേശന്റെ വെള്ളരിയിലെ പരീക്ഷണവും വിജയകരമായി.

നീണ്ട 14 മാസത്തെ ശ്രമഫലമാണ് പുതിയ ഇനം വെള്ളരിയുടെ കണ്ടുപിടുത്തം. തണ്ണിമത്തൻ, കണിവെള്ളരി എന്നിവയുടെ സംയോജനത്തിലൂടെയുള്ള പുതിയ വെള്ളരിക്ക് 700 – 750 ഗ്രാം തൂക്കം വരും. പുതിയ വെള്ളരിയുടെ വിളവെടുപ്പ് കഴിഞ്ഞദിവസം നടന്നു. കൃഷി മന്ത്രി പി പ്രസാദ്, എ എം ആരിഫ് എംപി, പി പി ചിത്തരഞ്ജൻ എന്നിവർ ചേർന്നായിരുന്നു വിളവെടുപ്പ് .

Share news