ഒരു വീട് വെക്കണമെന്നുള്ള ആഗ്രഹം അവനുണ്ടായിരുന്നു.., സുധിയുടെ ഓർമകൾ പങ്കുവെച്ച് ഉല്ലാസ് പന്തളം

ഒരു വീട് വെക്കണമെന്നുള്ള ആഗ്രഹം അവനുണ്ടായിരുന്നു.., സുധിയുടെ ഓർമകൾ പങ്കുവെച്ച് ഉല്ലാസ് പന്തളം. രാവിലെ ഞാന്‍ ഒരു ഫോള്‍ കോള്‍ കേട്ടാണ് ഉറക്കം ഉണര്‍ന്നത്. സുധി പോയി എന്ന അലര്‍ച്ചയാണ് മറുതലയ്ക്കല്‍ നിന്ന് കേട്ടത്. അപ്പോഴേക്കും എൻ്റെ ശരീരം തളര്‍ന്നുപോയിരുന്നു. ഒരുപാട് കഷ്ടപ്പാട് അനുഭവിച്ച കലാകാരനാണ് സുധി, നിഷ്‌കളങ്കനായ കലാകാരനായിരുന്നു.
ഒരു വീട് വെക്കണമെന്നുള്ള ആഗ്രഹം അവനുണ്ടായിരുന്നു . കഴിഞ്ഞ മാസം 25-ന് എൻ്റെ ജന്മദിനം ആയിരുന്നു. അന്ന് ഞങ്ങൾ ഒത്തുകൂടി. ആ സമയത്ത് വീട് വെക്കാൻ സാധിക്കാത്തതിൻ്റെ സങ്കടം പറഞ്ഞ് അവൻ കരഞ്ഞിരുന്നു. പ്രോഗ്രാമുകൾ ധാരാളം വരുന്നുണ്ടെന്നും ഹോം ലോണുകൾ എടുക്കാമെന്നും എല്ലാം ശരിയാകുമെന്നും ബിനു അടിമാലിയും താനും അന്ന് പറഞ്ഞിരുന്നു.

ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ഞാൻ. ഈ മാസം ഒന്നാം തിയതി ഒരുമിച്ചുള്ള ഷൂട്ട് കഴിഞ്ഞതേയുള്ളൂ. പ്രോഗ്രാമിന് ഞാനും പങ്കെടുക്കേണ്ടതായിരുന്നു. ഡേറ്റിൻ്റെ പ്രശ്നം വന്നതു കൊണ്ട് ഒഴിവായതാണ്. കൊറോണക്ക് ശേഷം ഞങ്ങൾ ഒരുമിച്ച് ധാരാളം പ്രോഗ്രാമുകൾ ചെയ്തിരുന്നു. അവൻ്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നതായും ഉല്ലാസ് പന്തളം വ്യക്തമാക്കി.

