KOYILANDY DIARY.COM

The Perfect News Portal

ഏഴ് വയസുകാരൻ കനാലിൽ വീണ് മരിച്ചു

ഏഴ് വയസുകാരൻ കനാലിൽ വീണ് മരിച്ചു. ചാത്തന്നൂർ മരക്കുളം മരുതിക്കോട് കിഴക്കുംകര ചരുവിള പുത്തൻ വീട്ടിൽ ജെയ്സണിൻ്റെയും സിനിയുടെയും മകൻ റയോണാണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം. സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി കനാലിൽ കാൽ വഴുതി വീഴുകയായിരുന്നു. തുടർന്ന് സഹോദരനെ രക്ഷിക്കാൻ ലിയോൺ കനാലിലേക്ക് ചാടി. അര കിലോമീറ്ററോളം ഒഴുകിയെത്തിയ ഇവരെ പാറയിൽകട യുവ ക്ലബിന് സമീപം യുവാക്കൾ ചാടി രക്ഷപ്പെടുത്തുകയായിരുന്നു.

കുട്ടികളെ ഉടൻ അടുത്തുള്ള ജെ.എസ്.എം ആശുപത്രിയിലും അവിടെ നിന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും റയോണിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ലിയോൺ പരിക്കുകളോടെ ചികിത്സയിലാണ്. റയോണിൻ്റെ മൃതദേഹം ചാത്തന്നൂർ പൊലീസ് മേൽനടപടി സ്വീകരിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

Share news