KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിലെ മുൻ സിപിഐ(എം) നേതാവ് വി.പി. ഗംഗാധരൻ മാസ്റ്റർ (79) അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മുൻ സിപിഐ(എം) നേതാവ് വിയ്യൂർ വാരംപറമ്പത്ത് വി.പി. ഗംഗാധരൻ മാസ്റ്റർ (79) അന്തരിച്ചു. സിപിഐ(എം) കൊയിലാണ്ടി നോർത്ത് ലോക്കൽ സെക്രട്ടറി, കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗം, കെ.എസ്.കെ.ടിയു, ഏരിയാ സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റി അംഗം, കെ.എസ്.ടി.എ നേതാവ് എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു.
 കൊയിലാണ്ടി താലൂക്കിൽ സിപിഐ(എം) കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനത്തിലൂടെ. കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം. ജില്ലാ സഹഭാരവാഹി. ഏരിയ കമ്മിറ്റി പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിലേക്ക് ഉയർന്ന് വന്നു. 1970 ൽ. സിപിഐ(എം) അംഗത്വത്തിൽ എത്തിയ ഗംഗാധരൻ മാസ്റ്റർ. നിരവധിയായ സമരപോരാട്ടങ്ങളുടെ മുൻനിരക്കാരനായിരുന്നു.
Advertisements
 മിച്ചഭൂമി സമരം, കെ എസ് ആർ ടി സി ബസിനെതിരെയുള്ള സമരം. ബന്ദ് മുറിച്ച് കടക്കൽ സമരം. തുടങ്ങി നിരവധിയായ സമരമുഖത്ത്.  സജീവമായും നേതൃത്വപരമായും. നിലകൊണ്ട വ്യക്തിത്വമായിരുന്നു വി.പി.
സിപിഐഎം കൊയിലാണ്ടി നോർത്ത് ലോക്കൽ സെക്രട്ടറിയായി. മൂന്നുതവണ. നേതൃത്വം ഏറ്റെടുത്ത സഖാവാണ്. സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: തങ്കം. മക്കൾ: ധനീഷ് കൂമാർ, ബിജു (റെയ്ഡ്കോ), ബിന്ദു. മരുമക്കൾ: ജിസ്ന (ഹെഡ് മാസ്റ്റർ, കൊല്ലം യു.പി സ്കൂൾ), രജില (സ്‌റ്റാഫ് നേഴ്സ്, കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ). സഹോദര ങ്ങൾ: സരോജിനി, രാധാകൃഷ്ണൻ, ഭരതൻ. രതി, രമ, പരേതനായ പ്രഭാകരൻ. ശവസംസ്ക്കാരം: വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.