KOYILANDY DIARY.COM

The Perfect News Portal

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വയോജന ഉല്ലാസ യാത്ര സംഘടിപ്പിച്ചു.

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വയോജന ഉല്ലാസ യാത്ര സംഘടിപ്പിച്ചു. തുഷാരഗിരി, കരിയാത്തൻപാറ, തോണി കടവ് തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. വയോജന അയൽക്കൂട്ടങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ചാണ് യാത്ര നടത്തിയത്. ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ കെ. ഷിജു ഫ്ലാഗ് ഓഫ് ചെയ്തു. കൗൺസിലർ എൻ.ടി  രാജീവൻ സംസാരിച്ചു. സുരേഷ്, ബേബി, എന്നിവർ ക്ലാസുകൾ നയിച്ചു.

സി.ഡി.എസ് ചെയർപേഴ്സൺ എം.പി. ഇന്ദുലേഖ അദ്ധ്യക്ഷയായി. മെമ്പർ സെക്രട്ടറി ടി.കെ. ഷീബ പദ്ധതി വിശദീകരിച്ചു. ഉപസമിതി കൺവീനർമാരായ കെ. ഗിരിജ, സുധിന, മിനി, ശ്രീകല, ശാലിനി, സൗമ്യ ഇ. എം, അനുശ്രീ  എന്നിവർ നേതൃത്വം നൽകി. സി.ഡി.എസ് ചെയർപേഴ്സൺ കെ. കെ. വിപിന സ്വാഗതം പറഞ്ഞു.

Share news