KOYILANDY DIARY.COM

The Perfect News Portal

മാഹിയിൽ നിന്ന് വിദേശ മദ്യം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

മാഹിയിൽ നിന്നും വിദേശ മദ്യം വാങ്ങി നാട്ടിലേക്ക് കടത്താൻ ശ്രമിച്ച രണ്ടു പേർ നാദാപുരത്ത് പിടിയിൽ. കുറഞ്ഞ വിലയ്ക്ക് മദ്യം നാട്ടിലെത്തിച്ച് വിൽക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് നാദാപുരത്തു നിന്ന് ഇവർ അറസ്റ്റിലാകുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. കൈവേലി സ്വദേശി വിജേഷ്, കൊയിലാണ്ടി സ്വദേശി ശേഖരൻ എന്നിവരാണ് അറസ്റ്റിലായത്.

കൈവേലി സ്വദേശി വിജേഷ് തന്റെ സ്കൂട്ടറിലാണ് മാഹിയിൽ മാത്രം വിൽക്കാൻ അധികാരമുള്ള മദ്യം കുപ്പിയിലാക്കി നാട്ടിലേക്ക് കടത്താൻ ശ്രമിച്ചത്. ബസിലാണ് ശേഖരൻ മദ്യം കടത്താൻ ശ്രമിച്ചത്. ഏഴ് ലിറ്ററോളം മദ്യം അദ്ദേഹത്തിൽ നിന്നും പിടികൂടി. കഴിഞ്ഞ കുറച്ചു കാലമായി ഇരുവരും നിരന്തരമായി മദ്യം കടത്തുന്നതായുള്ള വിവരം എക്‌സൈസിന് ലഭിച്ചിരുന്നു.

Share news