KOYILANDY DIARY.COM

The Perfect News Portal

മദ്യലഹരിയിലായിരുന്ന പിതാവ് രണ്ടു പെൺമക്കളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം ജീവനൊടുക്കി

മദ്യലഹരിയിലായിരുന്ന പിതാവ് രണ്ടു പെൺമക്കളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഇതിന് ശേഷം പിതാവ് നാഗരാജൻ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു. കന്യാകുമാരി ജില്ലയിലെ ചുങ്കൻ കട രാജഗോപാൽ സ്ട്രീറ്റിലാണ് ദാരുണമായ സംഭവം നടന്നത്.

11, 9 വയസ്സുള്ള പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി പ്രശ്നമുണ്ടാക്കുന്ന ആളായിരുന്നു നാഗരാജൻ എന്ന് ഇരണിയൽ പൊലീസ് പറയുന്നു.

Share news