KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവിൽ കൊടിയേറ്റത്തിന് ശേഷം ഇന്നത്തെ പരിപാടി

പിഷാരികാവിൽ ഇന്ന് 

പുലർച്ചെ 430ന് : പള്ളിയുണർത്തൽ ഭക്ത്യാദരപൂർവ്വം സംഘടിപ്പിച്ചു. 6.30ന് മേൽശാന്തി ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ചടങ്ങും, പുണ്യാഹത്തിന്ശേഷം കൊടിയേറ്റവും രാവിലത്തെ പൂജയും നടന്നു. കാഴ്ചശീവേലിക്ക് ശേഷം ശിവ പൂജ, പന്തീരടി പൂജ എന്നിവയും നടന്നു. കൊല്ലം ശ്രീ കൊണ്ടാട്ടുംപടി ക്ഷേത്രത്തിൽ നിന്ന് ആദ്യ വരവ് ശ്രീ പിഷാരികാവി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് കുന്ന്യോറമല ശ്രീ ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചരി എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തിസാന്ദ്രമായ വരവുകൾ ക്ഷേത്ര സന്നിധിയിൽ പ്രവേശിക്കും.

1.30ന് ഉഷ പൂജ, വൈകീട്ട് 6 മണിക്ക് കാഴ്ച ശീവേലി, ദീപാരാധന, സോപാന സംഗീതം, 6.45 മുതൽ 7 മണിവരെ കമലിൻ മാക്സ് വെൽ അവതരിപ്പിക്കുന്നവയലിൻ സോളോ അരങ്ങേറും. വൈകീട്ട് 7 മണിക്ക് കരിമരുന്ന് പ്രയോഗം എന്നിവയും, രാത്രി 7.15ന് കൊല്ലം യേശുദാസ് നയിക്കുന്ന സമൃതിമധുരം ഗാനമേളയും നടക്കും.
Share news