KOYILANDY DIARY.COM

The Perfect News Portal

വിവാഹത്തലേന്ന് വരൻ മുങ്ങി  മരിച്ചു

വിവാഹത്തലേന്ന് വരൻ മുങ്ങി മരിച്ചു. തൃശൂർ: ദേശമംഗലം കളവർകോട് സ്വദേശി അമ്മാത്ത് നിധിൻ (26) (അപ്പു) ആണ് മരിച്ചത്. കണ്ടശ്ശാങ്കടവ് കനോലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ സമയത്താണ് അപകടത്തിൽ പെട്ടത്. കരിക്കൊടിയിലുള്ള സുഹൃത്തിൻ്റെ വീട്ടിലെത്തിയ സംഘം കനോലി കനാലിൽ ബോട്ടിങ്ങ് നടത്തിയ ശേഷമാണ് കുളിക്കാൻ പോയത്.

ആഴം കുറഞ്ഞ ഭാഗത്താണ് ഇവർ കുളിക്കാൻ ഇറങ്ങിയതെങ്കിലും നിധിൻ വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു. ഫിക്സ് വന്നതാണ് വെള്ളത്തിൽ വീണു പോകാൻ കാരണമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഉടൻ തന്നെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share news