KOYILANDY DIARY.COM

The Perfect News Portal

ബീറ്റ്റൂട്ട് കൃഷിയിൽ വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ പറമ്പിൽ ശാസ്ത്രീയമായി കൃഷി ചെയ്ത ബീറ്റ്റൂട്ട് കൃഷിയിൽ നൂറ്മേനി വിളവെടുത്തു. മൂന്ന് സെന്റ് സ്ഥലത്ത് മൂന്ന് മാസം കൊണ്ട് വിപണിയിൽ ലഭിക്കുന്നതിനേക്കാൾ വലുപ്പമുള്ള 28 കിലോയോളം ബീറ്റ്റൂട്ടാണ് വിളവെടുത്തത്.
നാട്ടിൽ അധികമാരും കൃഷി ചെയ്യാത്ത ബീറ്റ്റൂട്ട് കൃഷിയിൽ വൻ വിളവ് ലഭിച്ചത് നാട്ടുകാർക്കും, രക്ഷിതാക്കൾക്കും,കുട്ടികൾക്കും കൗതുകമായി. മുൻ വർഷങ്ങളിൽ
കാബേജ്, കോളിഫ്ലവർ കൃഷിയിലും മികച്ച വിളവെടുപ്പ് നടത്തി  കൃഷി വകുപ്പിന്റെതടക്കമുള്ള അംഗീകാരങ്ങൾ ഈ വിദ്യാലയത്തെ തേടിയെത്തിയിരുന്നു.
വിളവെടുപ്പുത്സവം മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡണ്ട് മൃദുല ചാത്തോത്ത് അധ്യക്ഷയായി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, എം.പി.ടി.എ. ചെയർപേഴ്സൺ സി.എം. സുനിത, എസ്.ആർ.ജി. കൺവീനർ പി .കെ. അബ്ദുറഹ്മാൻ, സ്കൂൾ ലീഡർ കാർത്തിക പ്രഭീഷ്, സി.ഖൈറുന്നിസാബി, വി.ടി. ഐശ്യര്യ,പി. നൂറുൽഫിദ എന്നിവർ പ്രസംഗിച്ചു.
Share news