KOYILANDY DIARY.COM

The Perfect News Portal

93 കാരിയായ ലോട്ടറി വിൽപനക്കാരിയോട് 4000 രൂപയ്ക്ക് മൊത്തം ലോട്ടറിയും വാങ്ങി വ്യാജ നോട്ട് നൽകി പറ്റിച്ചു

93 കാരിയായ ലോട്ടറി വിൽപനക്കാരിയോട് 4000 രൂപയ്ക്ക് മൊത്തം ലോട്ടറിയും വാങ്ങി വ്യാജ നോട്ട് നൽകി പറ്റിച്ചു. കോട്ടയം മുണ്ടക്കയത്തിനടുത്ത് കുറുവാമൂഴിയിൽ ദേവയാനിക്കാണ് 4000 രൂപയുടെ ലോട്ടറി നഷ്ടമായത്. കഴിഞ്ഞ ആറാം തീയതി കാറിലെത്തിയ ഒരു യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകൾ നൽകിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച് വാങ്ങുകയായിരുന്നു.

ലോട്ടറി ടിക്കറ്റുകൾ ഒരുമിച്ച് വിറ്റു തീർന്ന സന്തോഷത്തിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കിട്ടിയത് വ്യാജനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. കാലങ്ങളായി ലോട്ടറി വിൽപനയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന ദേവയാനിയമ്മക്ക് ജീവിതം ഇപ്പോൾ വഴിമുട്ടിയ അവസ്ഥയിലാണ്.

Share news