KOYILANDY DIARY.COM

The Perfect News Portal

പ്ലസ്‌ വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു

വടകര: പ്ലസ്‌ വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ മേമുണ്ട അൻസാർ കോളേജിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥി ചേരാപുരം തോട്ടത്തിൽ മുഹമ്മദ് നിഹാലി (17) നെ ഗുരുതര പരിക്കുകളോടെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച കോളേജ് കാൻ്റീനിൽ വെച്ച് സീനിയർ വിദ്യാർഥികളായ 3 പേരാണ് മർദ്ദിച്ചത്.
മുഖത്തും ചുണ്ടിനും പരിക്കേറ്റ മുഹമ്മദ് നിഹാൽ ബുധനാഴ്ച ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിൽ പോയെങ്കിലും രാത്രിയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷൂസ് ധരിക്കാതെയും മുടിവെട്ടിയും കോളേജിൽ വരണമെന്ന് സീനിയർ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നതായും ഇതിന് പിന്നാലെയാണ് അക്രമം നടന്നതെന്നും വിദ്യാർത്ഥിയുടെ ബന്ധുക്കൾ പറഞ്ഞു. സ്റ്റീൽ ഗ്ലാസുകൊണ്ടുള്ള ഇടിയിൽ ചുണ്ടിനും തലക്കും പരിക്കേറ്റ വിദ്യാർത്ഥിക്ക് സംസാരിക്കാൻ കഴിയാത്തതിനാൽ പൊലീസിന് മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. വടകര പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Share news