KOYILANDY DIARY.COM

The Perfect News Portal

കാട്ടുപന്നി ബൈക്കിലിടിച്ചു. ഹെൽത്ത് ഇൻസ്പെക്ടർക്ക് പരുക്കേറ്റു

പേരാമ്പ്ര: കാട്ടുപന്നി ബൈക്കിലിടിച്ച് ഹെൽത്ത് ഇൻസ്പെക്ടർക്ക് പരുക്കേറ്റു. ചക്കിട്ടപാറ പഞ്ചായത്തിലെ പന്നിക്കോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ജോബി അഗസ്റ്റി (47) നാണ് ഇന്നലെ രാവിലെ എട്ടരയോട അപകടത്തിൽപെട്ടത്. ആശുപ്രതിയിലേക്ക് ജോലിക്കായി പോകുമ്പോൾ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പന്തിരിക്കര പടത്തുകടവ് റൂട്ടിൽ ചക്കാലക്കൽ പടിയിൽ വെച്ച് ഒരു വലിയ കാട്ടുപന്നി റോഡിനു കുറുകെ ചാടുകയായിരുന്നു.

തുടർന്ന് ജോബി ബൈക്കിൽ നിന്നു തെറിച്ചു റോഡിലേക്ക് വീണു. ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി മൂന്നിടത്ത് എല്ലു പൊട്ടിയിട്ടുണ്ട്. സ്ഥലത്തെത്തിയ നാട്ടുകാർ ചേർന്ന് ജോബിയെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലെത്തിച്ചു. പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ  ഇരുചക്ര യാത്രക്കാർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം വർധിച്ചു വരികയാണ്.
Share news