KOYILANDY DIARY.COM

The Perfect News Portal

സെല്ലി കീഴൂർ എഴുതിയ കവിത ‘ അൽഷിമേഴ്സ് ‘

സെല്ലി കീഴൂർ എഴുതിയ കവിത
‘ അൽഷിമേഴ്സ് ‘
മറവിയെ ഓർമ്മകൾ കൊണ്ട്
തലോടാനൊരു പാഴ്ശ്രമം
നിസ്സoഗതയുടെ സവിശേഷത പുഞ്ചിരി പടർത്തി
വിസ്‌മൃതിയിലാവുന്ന ഭൂത കാലം
ഇന്നലെയുടെ ആകാശത്തിൽ ഇന്നിന്റെ
സങ്കടമേഘങ്ങൾ
ബാല്യകാല സ്മരണകളിൽ ചുരുങ്ങിയുതുങ്ങി
ഞാനൊരു ചട്ടകൂടായ് മാറുന്നു ചിന്തകൾക്ക് മല
കയറുന്ന ഭാരം
അടുക്കും ചിട്ടയുമില്ലാത്ത വർണപൊട്ടുകൾ
മിന്നൽപിണർപോലെ ചുറ്റിലും നിറയുന്നു
ശൂന്യതക്ക് ഇടവേളകൾ ഏറുന്നു
പെയ്തിറങ്ങിയ മഴനീർക്കണം ചരൽക്കല്ലുകൾ പോലെ
ചിതറുന്നു
പ്രതീക്ഷയുടെ നാമ്പുകൾ മുളയിലേ എരിഞ്ഞടങ്ങുന്നു
പ്രണയം ആകൃതി നഷ്ട്ടപ്പെട്ട് വരണ്ടുണങ്ങുന്നു
ചിതറി വീണ അക്ഷരങ്ങൾ വാക്കുകൾ തേടി കുഴയുന്നു
ഒടുവിൽ ചിന്താഭാരം കുറഞ്ഞു അപ്പൂപ്പൻതാടിയായ്,
പറന്നു പറന്നു പറന്നു
എല്ലാമൊതുങ്ങി ഹൗ! എന്തൊരനുഭൂതി..
✍️സെല്ലി കീഴുർ 
Share news