നടുവത്തൂർ തെരു ശ്രീ ഗണപതി പരദേവത ക്ഷേത്ര മഹോത്സവം കൊടിയേറി
നടുവത്തൂർ തെരു ശ്രീ ഗണപതി പരദേവത ക്ഷേത്ര മഹോത്സവം കൊടിയേറി. ഉത്സവത്തോടനുബന്ധിച്ച് 16 ന് വൈകുന്നേരം ദീപാരാധന, ഭഗവതി സേവ, രാത്രി 8 മണിക്ക് കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘വേട്ട’. 17 ന് ഗണപതിഹോമം, ഉച്ചപൂജ, ഇളനീർ കുല വരവ് പൊതുജന വരവ്, മലക്കളി, നട്ടത്തിറ, തായമ്പക, കനലാട്ടം, വെള്ളകെട്ട്, ചാന്ത് കോലം തിറ എന്നിവ ഉണ്ടായിരിക്കും. 18 ന് വെള്ളാട്ടം, എണ്ണ അഭിഷേകം, തുടർന്ന് ഇളനീർ അഭിഷേകത്തോടെ ഉത്സവം സമാപിക്കും.
