KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. പശുവിനെ കുത്തിക്കൊന്നു

പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. പശുവിനെ കുത്തിക്കൊന്നു 3 കാട്ടനകളാണ് ഇറങ്ങിയത്. ‘ധോണി’ (പിടി7) കൂട്ടിലായിട്ടും ധോണി നിവാസികൾ ഭീതിയിൽ തന്നെയാണ്. പ്രദേശത്തെ വൈദ്യുതി വേലികൾ ആന തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം. തുടർന്ന് ആർ ആർ ടി ഉദ്യോഗസ്ഥർ കാട്ടാനയെ ജനവാസമേഖലയിൽ നിന്ന് തുരത്തിവിട്ടു.

ധോണി നിവാസികളുടെ പേടി സ്വപ്‌നമായിരുന്ന ‘ധോണി’ (പി.ടി7) എന്ന ആനയെ മയക്കുവെടിവെച്ച് കൂട്ടിലാക്കിയിരുന്നു. ഇതിന്റെ ആശ്വാസത്തിലായിരുന്നു പ്രദേശവാസികൾ. ഇതിനിടെയാണ് വീണ്ടും ധോണിയിൽ കാട്ടന ഇറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി വ്യാപക നാശനഷ്ടമാണ് കാടിറങ്ങുന്ന കാട്ടാനകൾ ഉണ്ടാക്കുന്നത്. ധോണിയിൽ അക്രമാന്തരീക്ഷം സൃഷ്ട്ടിച്ച ധോണിയെന്ന പേരിലറിയപ്പെടുന്ന കാട്ടാനയെ വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് വനംവകുപ്പ് മയക്കുവെടിവെച്ച് പിടിച്ചത്.

Advertisements
Share news