KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ജില്ലയിൽ ലഹരി ഹോട്ട്സ്പോട്ടുകൾ നൂറിലധികം, എക്സൈസ്

കോഴിക്കോട്: പുതുതലമുറയിൽ മയക്കുമരുന്നിൻ്റെ വ്യാപനം വർധിച്ചു. ജില്ലയിൽ ലഹരി ഹോട്ട്സ്പോട്ടുകൾ നൂറിലധികമെന്ന് എക്സൈസ്. കുട്ടികൾക്കും കൗമാരക്കാർക്കും ലഹരി എത്തിച്ചു നൽകുന്ന സംഘം ഒത്തു കൂടുന്ന നഗര, തീരദേശ പരിധികളിലെ പാർക്കുകൾ, ബീച്ചുകൾ, ഹോസ്റ്റലുകൾ, കടകൾ എന്നിവയുൾപ്പെടുന്ന ഇടങ്ങളാണ് ഹോട്ട്സ്പോട്ടിൽ ഉൾപ്പെട്ടത്.

തീരദേശ മേഖലയിലാണ് ഹോട്ട്സ്പോട്ടുകൾ കൂടുതലുമുള്ളത്. കഞ്ചാവ്, എം.ഡി.എം.എ, എൽ.എസ്.ഡി, കഞ്ചാവ് എന്നിവയും വിവിധയിനം ഗുളികകളും ലഹരിക്കായി കൗമാരക്കാർ ഉപയോഗിക്കുന്നുണ്ട്. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ മയക്കുമരുന്ന് സംഘത്തിൻ്റെ കാരിയർമാരായി പ്രവർത്തിക്കുന്നതായും പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

Share news