KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്ത് ലോറിയും ബൈക്കുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : തിരുവല്ലത്ത് ലോറിയും ബൈക്കുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. വിഴിഞ്ഞം സ്വദേശി ഹാരിസ് ഖാൻ (23) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം.

ബൈക്ക് എതിരെ മീൻ കയറ്റി വന്ന ലോറിയിൽ ഇടിക്കുകയുമായിരുന്നു. തുടർന്ന് ലോറിയിൽ കുരുങ്ങിയ ബൈക്കിനെ ലോറി 200 മീറ്റർ വലിച്ചു കൊണ്ടുപോയി. ഇതോടെ ബൈക്കിന് തീ പിടിച്ചു. ഗുരുതരാവസ്ഥയിലായ ഹാരിസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഈ പ്രദേശത്തെ അശാസ്ത്രീയ റോഡ് നിർമ്മാണവും ഗതാഗത നിയന്ത്രണത്തിലെ അപാകതകളെയും കുറിച്ച് ഒട്ടേറെ വിമർശനങ്ങൾ ഉയർന്നിരുന്നു. രാത്രി സമയങ്ങളിൽ ഇവിടെ അപകടം പതിവാണ്.

Advertisements
Share news