KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ബീച്ചിൽ ഗതാഗത നിയന്ത്രണം.

ബീച്ചിൽ ഗതാഗത നിയന്ത്രണം. കോഴിക്കോട്: പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കുന്നതിനും, അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായി ശനിയാഴ്ച മുതൽ കോഴിക്കോട് ബീച്ചില്‍ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് സിറ്റി സൗത്ത് പോലീസ് അസിസ്റ്റൻ്റ് കമ്മീഷണര്‍ അറിയിച്ചു.

ബീച്ചിലേക്ക് വാഹനം കടത്തിവിടുന്നതിന് ശനിയാഴ്ച വൈകീട്ട് 3 മണി മുതല്‍ 6 വരെ ഭാഗികമായും,  6 മണിക്ക് ശേഷം പുതുവത്സരാഘോഷം കഴിയുന്നവരെ പൂര്‍ണമായും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ബീച്ച് ആശുപത്രിക്ക് സമീപം, കോര്‍പ്പറേഷന്‍ റോഡ്, സി. എച്ച്. ഓവര്‍ബ്രിഡ്ജ് വഴി വരുന്ന വാഹനങ്ങളും നാലാം ഗേറ്റ് വഴി ബീച്ചിലേക്കുള്ള വഴിയും, പുഷ്പ ജങ്ങ്ഷൻ, ചുങ്കം ജങ്ങ്ഷൻ, കോതി ജങ്ങ്ഷൻ എന്നിവിടങ്ങളിലും വാഹനങ്ങള്‍ തടയുമെന്നും സര്‍ക്കാര്‍ ഔദ്യോഗികവാഹനങ്ങളെയും, ആംബുലന്‍സുകളെയും കടത്തി വിടുമെന്നും പോലീസ് അറിയിച്ചു.

Advertisements

 

Share news