ജി. വി. എച്ച്. എസ്. എസ്. കൊയിലാണ്ടിയിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പ്
കൊയിലാണ്ടി: ജി. വി. എച്ച്. എസ്. എസ്. കൊയിലാണ്ടിയിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പി. ടി. എ. വൈസ് പ്രസിഡണ്ട് പി. പി. സുധീർ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി. സി. ഐ. എൻ. സുനിൽകുമാർ മുഖ്യാതിഥിയായി.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ എസ്. പി. സി. കാഡറ്റുകൾ അംബാസിഡർമാരായി മാറണമെന്ന് അഡ്വ. കെ. സത്യൻ പറഞ്ഞു. അജിത (പ്രധാനാധ്യാപിക), എ. ലളിത (കൗൺസിലർ), എ. സതീശൻ (എ. ഡി. എൻ ), വിജു, ഹരീഷ് കുമാർ, ടി. ശോഭ, രജിന, എഫ്. എം. നസീർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

