KOYILANDY DIARY.COM

The Perfect News Portal

കൃസ്തുമസ് ആശംസകളുമായി ബി.ജെ.പി നേതാക്കൾ പള്ളികളിലെത്തി

കൊയിലാണ്ടി: കൃസ്തുമസ് ആശംസകളുമായി ബി ജെ പി നേതാക്കൾ ക്രിസ്തീയ  ദേവാലയങ്ങൾ സന്ദർശിച്ച് കൃസ്തുമസ് ന്യൂയർ ആശംസകൾ അറിയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് സന്ദർശനം ബി. ജെ പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  ആഘോഷ പരിപാടികളിൽ  കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷിൻ്റെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.

കോഴിക്കോട് ജില്ല ട്രഷറർ വി.കെ ജയൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.വി സുരേഷ്, അഡ്വ എവി നിധിൻ, വൈസ് പ്രസിഡണ്ട് വി.കെ മുകുന്ദൻ, ട്രഷറർ ഒ മാധവൻ, ഒബിസി  മോർച്ച മണ്ഡലം പ്രസിഡണ്ട് ടി.പി പ്രീജിത് എന്നിവർ സംബന്ധിച്ചു. കൊയിലാണ്ടി സെന്റ് മേരീസ്  പള്ളി വികാരി ഫാദർ ജോൺസൺ നേതാക്കളെ സ്വീകരിച്ചു. ഫാദർ ജോൺസന്റെ കൂടെ കേക്ക് മുറിച്ച് കൃസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുത്തു.

Share news