KOYILANDY DIARY.COM

The Perfect News Portal

അരൂരിൽ വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ രക്ഷപെടുത്തി വനം വകുപ്പ്

അരൂരിൽ വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ രക്ഷപെടുത്തി വനം വകുപ്പ്. അരൂര്‍: അരൂരിൽ കുറഞ്ഞൂർ പാടത്തിന് തെക്കുവശം വലയിൽ കുരുങ്ങി അവശനിലയിൽ കണ്ടെത്തിയ മലമ്പാമ്പിനെ രക്ഷപെടുത്തി. അരൂർ ഏഴാം വാർഡിൽ കുറഞ്ഞൂർ പാടത്തിന് തെക്കുവശമുള്ള തോട്ടിൻ കരയിലാണ് വലയിൽ കുടുങ്ങി അനങ്ങാനാവാതെ അവശനിലയിൽ മലമ്പാമ്പിനെ കണ്ടെത്തിയത്.

സംരക്ഷിത ജീവിയായ മലമ്പാമ്പിൻ്റെ അവസ്ഥയറിഞ്ഞ് ആലപ്പുഴ വനംവകുപ്പ് അധികാരികളെ വിവരം അറിയിക്കുകയും വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ വിദഗ്ധരെത്തി മലമ്പാമ്പിനെ രക്ഷിച്ചു കൊണ്ടുപോവുകയും ചെയ്തു. കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് ഇവിടെ കൊണ്ടു വന്നിറക്കുന്ന ചെമ്മണ്ണിൻ്റെ കൂടെ എത്തിയതാവാം മലമ്പാമ്പ് എന്നാണ് നാട്ടുകാർ പറയുന്നത്.

Share news