ഗർഭസ്ഥ ശിശു മരിച്ചു. ആശുപത്രി ഉപകരണങ്ങൾ തകർത്ത് ബന്ധുക്കൾ, ഡോക്ടര്‍ അടക്കം മൂന്നു പേർക്ക് പരിക്ക്.
ഗർഭസ്ഥ ശിശു മരിച്ചു. ആശുപത്രി ഉപകരണങ്ങൾ തകർത്ത് ബന്ധുക്കൾ, ഡോക്ടര്‍ അടക്കം മൂന്നു പേർക്ക് പരിക്ക്. കൊച്ചി: ഗർഭസ്ഥ ശിശുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ സബൈൻ സ്വകാര്യ ആശുപത്രിയിൽ സംഘർഷം. ബന്ധുക്കള്‍ ആശുപത്രി ഉപകരണങ്ങൾ അടിച്ചു തകര്‍ക്കുകയും ഡോക്ടര്‍ അടക്കം മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ 15 പേർക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ വൈകിട്ടോടെയാണ് സംഘർഷം നടന്നത്.
ഇന്നലെയാണ് മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഡ്മിറ്റ് ചെയ്ത ഉടനെ സ്കാനിങ്ങിന് വിധേയമാക്കിയെന്നും ഗർഭസ്ഥ ശിശു മരിച്ചതായി സ്കാനിംഗിൽ കണ്ടെത്തിയതോടെ ഈ വിവരം ബന്ധുക്കളെ അറിയിച്ചുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

എന്നാൽ കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് കുഞ്ഞിൻ്റെ മരണത്തിനിടയാക്കിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ ഡോക്ടര്‍ നിര്‍ദ്ദേശിച്ച ദിവസം ഗര്‍ഭിണി അഡ്മിറ്റായില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

